Tuesday, September 5, 2017

സഫലചിന്തകൾ -1



നന്മകൾ”













    ഇബ്നു അബ്ബാസ് (റ) ഉദ്ധരിക്കുന്ന ഹദീസിൽ അല്ലാഹു തആല പറഞ്ഞതായി നബി(സ്വ) പഠിപ്പിക്കുന്നു :

   "നിശ്ചയം അല്ലാഹു നന്മകളും തിന്മകളും നിർണ്ണയിച്ചു, പിന്നെ അവ വ്യക്തമാക്കി. അങ്ങനെ ഒരാൾ നന്മ ചെയ്യാൻ ആഗ്രഹിക്കുകയും (വല്ല കാരണത്താലും) പ്രവർത്തിക്കാതിരിക്കുകയും ചെയ്താലും അവന്ന് അല്ലാഹു തആല പൂർണ്ണമായ ഒരു നന്മ രേഖപ്പെടുത്തുന്നതാണ്. ഒരാൾ നന്മ ചെയ്യാൻ ആഗ്രഹിക്കുകയും അപ്രകാരം പ്രവർത്തിക്കുകയും ചെയ്താൽ അല്ലാഹു തആല അവന്ന് വേണ്ടി പത്തു മുതൽ എഴുന്നൂറ് ഇരട്ടി വരെ പല മടങ്ങുകളായി നന്മകൾ രേഖപ്പെടുത്തുന്നതാണ്.  ഒരാൾ തിന്മ ചെയ്യാൻ ആഗ്രഹിക്കുകയും പിന്നെ പ്രവർത്തിക്കാതിരിക്കുകയും ചെയ്താലും അവന്ന് അല്ലാഹു തആല പൂർണ്ണമായ ഒരു നന്മ രേഖപ്പെടുത്തുന്നതാണ്.   അതേ സമയം ഒരാൾ തിന്മ ചെയ്യാൻ ആഗ്രഹിക്കുകയും  പ്രവർത്തിക്കുകയും ചെയ്താലും അവന്ന് അല്ലാഹു തആല ഒരു തിന്മ മാത്രമേ രേഖപ്പെടുത്തുകയുള്ളൂ.”

(മുസ് ലിം)

.



സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

.

.

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)


1 comment:

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...