മരണം തന്നെ പ്രായശ്ചിത്തമാണ് !
.
.
അനസ് ബ്നു മാലിക് റ വിൽ നിന്ന് നിവേദനം: നബി (സ്വ) അരുളിയതായി അദ്ദേഹം പറഞ്ഞു:
“മരണം എല്ലാ മുസ് ലിമിന്നും പ്രായശ്ചിത്തമാകുന്നു.”
(ഹിൽയഃ, സിറാജുൽ മുരീദീൻ, കൻസുൽ ഉമ്മാൽ, ഇത്ഹാഫ്)
.
നബി (സ്വ) പറഞ്ഞു:
“രോഗങ്ങളോ ചെറിയ വിഷമങ്ങളോ ബാധിക്കുന്ന ഒരു മുസ് ലിമിന്നും അത് കാരണമായി മരം ഇല പൊഴിക്കും പ്രകാരം അല്ലാഹു അവന്റെ പാപങ്ങൾ കൊഴിച്ചു കളയാതിരിക്കില്ല.”
(മുസ് ലിം, ദാരിമി)
.
അബൂഹുറയ്റ (റ) വിൽ നിവേദനം. നബി (സ്വ) തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു:
“ഒരാൾക്കു അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന്ന് പരീക്ഷണങ്ങൾ നൽകും."
(മുവത്വ)
★ ★ ★
'ശറഹുസ്സുദൂറി'ൽ ഉദ്ധരിക്കപ്പെട്ട 'ഖുദ്സി' യായ ഹദീഥിൽ കാണാം. അല്ലാഹു തആല പറയുന്നു:
“ഞാൻ കരുണ ചെയ്യാൻ ഉദ്ദേശിച്ച ഏതൊരാളെയും ഇഹലോകത്ത് നിന്ന് പുറപ്പെടുവിക്കും മുമ്പ് അവൻ ചെയ്ത ഓരോ ദോഷങ്ങൾക്കും പകരമായി ഓരോ ശാരീരിക രോഗങ്ങളോ കുടുംബ-സന്താനങ്ങളിൽ ആപത്തുകളോ ജീവിത പ്രയാസങ്ങളോ ഭക്ഷണ ദാരിദ്ര്യമോ നൽകാതിരിക്കില്ല. ഒരു അണു മണി തൂക്കം മാത്രം അവശേഷിക്കുന്നത് വരെ, അങ്ങനെ വല്ലതും അവശേഷിച്ചിട്ടുണ്ടെങ്കിൽ മരണം അവനിൽ പ്രയാസകരമാക്കും, ഒടുവിൽ എന്നിലേക്ക് അവൻ തന്റെ പ്രസവദിനം പോലെ (പാപമില്ലാത്തവനായി) എത്തിച്ചേരും."
★ ★ ★
“അല്ലാഹുവിൽ ശുഭപ്രതീക്ഷ”
.
.
"قال ومن يقنط من رحمة ربه إلا الضالون"
(الحجر : ٥٦ )
(ഇബ്രാഹീം നബി (അ) പറഞ്ഞു:
തന്റെ രക്ഷിതാവിന്റെ കാരുണ്യത്തിൽ, വഴിതെറ്റിയവരല്ലാതെ മറ്റാരാണ് നിരാശപ്പെടുക ?
( ഹിജ്ർ : 56)
.
ജാബിർ (റ) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി സ്വ തങ്ങൾ വഫാത്താകുന്നതിന് മൂന്ന് ദിവസം മുമ്പ് അവിടുന്ന് പറയുന്നതായി ഞാൻ കേട്ടു:
“അല്ലാഹുവിനെ സംബന്ധിച്ച് നല്ല വിചാരത്തോടെയല്ലാതെ നിങ്ങളിലാരും മരണപ്പെടരുത്.”
(മുസ് ലിം)
.
ഇമാം തിർമുദി തന്റെ 'നവാദിറുൽ ഉസ്വൂലി'ൽ രേഖപ്പെടുത്തി. നബി (സ്വ) പറഞ്ഞു:
“അല്ലാഹു തആല¹ പറഞ്ഞിട്ടുണ്ട്: "എന്റെ അടിമയിൽ ഞാൻ രണ്ട് ഭയവും രണ്ട് നിർഭയത്വവും ഒരുമിച്ചു കൂട്ടുകയില്ല. ഇഹലോകത്ത് ഒരാൾ എന്നെ ഭയപ്പെട്ടാൽ പരലോകത്ത് ഞാൻ അവന്ന് നിർഭയത്വം നൽകും, ഇഹലോകത്ത് ഒരാൾ എന്നെ തൊട്ട് നിർഭയനായാൽ പരലോകത്ത് ഞാൻ അവന്ന് ഭയം നൽകും.”
(തിർമുദി, ഇബ്നുമാജഃ, ഇബ്നു അബിദ്ദുൻയാ)
.
നബി (സ്വ) പറഞ്ഞു:
“അല്ലാഹു തആല പറഞ്ഞിട്ടുണ്ട് : "ഞാൻ എന്റെ അടിമ എന്നെ പ്രതീക്ഷിച്ചത് പോലെയാണ്, അതു കൊണ്ട് അവൻ ഉദ്ദേശിക്കുമ്പോലെ എന്നെ പ്രതീക്ഷിച്ചു കൊള്ളട്ടെ."
(അഹ് മദ്, ഹാകിം, ഹൈഥമി)
.
★ ★ ★
സൈദ് ബ്നു അസ് ലം (റ) ഉദ്ധരിക്കുന്നു:
“ഖിയാമഃ ദിവസത്തിൽ ഒരു മനുഷ്യനെ കൊണ്ട് വരും, അങ്ങനെ അവനെ നരകത്തിലേക്ക് കൊണ്ട് പോകാൻ കൽപ്പിക്കപ്പെടും, അപ്പോൾ അവൻ ചോദിക്കും :
“റബ്ബേ, എന്റെ നിസ്കാരവും നോമ്പുമൊക്കെ എവിടെപ്പോയി?" അപ്പോൾ അല്ലാഹു തആല പറയും:
“ഈ ദിവസം നീ എന്റെ കാരുണ്യത്തെ തൊട്ട് നിരാശപ്പെടുക², നീ എന്റെ അടിമകളെ എന്റെ കാരുണ്യത്തെ തൊട്ട് നിരാശപ്പെടുത്തിയതു പോലെ."
★ ★ ★
____________________________________
¹ ഈ ഹദീഥ് മറ്റുള്ള ഹദീഥുകൾക്ക് വൈരുധ്യമായി തോന്നാം. എന്നാൽ ഇഹലോകത്ത് ജീവിതത്തിലുടനീളം അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കണമെന്നും മരണാസന്നമായാൽ അല്ലാഹുവിന്റെ കാരുണ്യത്തിൽ പ്രതീക്ഷിക്കണമെന്നുമാണ് ഇതിന്റെ വിവക്ഷ. സ്വഹാബിവര്യൻമാരായ അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ) വിന്റെയും ഇബ്നു അബ്ബാസ്(റ) വിന്റെയും അഭിപ്രായവും ഇത് തന്നെയാണ്.
² പ്രബോധകർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. സൂക്ഷ്മത പാലിക്കാൻ വേണ്ടിയുള്ള ഉപദേശങ്ങൾ ജനങ്ങളെ നിരാശപ്പെടുത്തുന്നതാകരുത്.
★ ★ ★
.
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
.
.
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
.
.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment